Sunday 31 May 2015

ഈശ്വരാ നീയെങ്ങുപോയ് ?








ഈശ്വരാ നീയെങ്ങുപോയ് ?





പള്ളിയെന്തിനീശ്വരന്,ക്ഷേത്രമെന്തിനീശ്വരന്,
മസ്ജിതെന്തിനീശ്വരന്, ഗുരുദ്വാരയെന്തിന് ,
ഈശ്വരന്…… ഈശ്വരന്…….. ഈശ്വരന്………
അവ ർവ്വ വ്യാപിയല്ലെ  ?  , ർവ്വ ജ്ഞാനിയല്ലെ?
എല്ലാം, അറിയുന്നവനല്ലേ ? ,നമ്മൾ രിദേവനങ്ങൾ,
അറിയിക്കനെന്തിന്,  ഇടനിലക്കാരുടെ ,
ആവശ്യം ?.......... ആവശ്യം?.......... ആവശ്യം ?
പാതിരിമാർ വേണമോ ? പൂജാരിമാർ വേണമോ?
മൗലവിമാർ, നാനാക്കുമാർ വേണമോ ?
വേണമോ ? വേണമോ ?

ഈശ്വരാ നീയെങ്ങുപോയ്  മറഞ്ഞു…..
യേ ഖുദാ….. നീയെങ്ങുപോയ് മറഞ്ഞു……………
ഇസായീ..(യേശു)… നീയെവിടെ പോയ്………………….
വായ് ഗുരു….. നീ മറഞ്ഞു പോയതോ…………….

[ പി കെ എന്ന സിനിമയിലെ ആശയത്തിന്റെ കവിതാ രൂപം]
ജിതേഷ് തുറവൂ [ ജി.തു]

Saturday 30 May 2015

രജതം: റവ ഇഢ്ഡലി

രജതം: റവ ഇഢ്ഡലി

റവ ഇഢ്ഡലി







റവ ഇഢ്ഡലി

റവ -250 ചൂടാക്കി ആറിയെടുത്തത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ച് ചെറു തരിയോടെ
അണ്ടിപരിപ്പ് നുറുക്കിയത് -4
ക്യാരറ്റ്, ബീറ്റ് റൂട്ട് - പൊടിയായി അരിഞ്ഞ് ഉണക്കി [ വറുത്ത് ]യെടുത്തത്
പുതിന /മല്ലി ഇല  കൊത്തിയരിഞ്ഞത്
വേപ്പില - വറുത്തെടുത്തത്

ജീരക. 10 നുള്ള്
ഉപ്പ് ആവശ്യത്തിന്
പുളിയില്ലാത്ത തൈർ -100 ഗ്രാം

റവയിൽ ചേരുവകളെല്ലാം ചേർത്ത് കുഴമ്പു പരുവത്തിൽ കലക്കി വയ്ക്കുക , വെള്ളം അധികമാവരുത് . 10 മിനുട്ടിനു ശേഷം കുറച്ചു കൂടി വെള്ളം ചേർത്ത് ഇഢ്ഡലിമാവ് പരുവത്തിൽ കലക്കി ഇഢ്ഡലിത്തട്ടിൽ ഒഴിച്ച് പുഴുങ്ങിയെടുക്കുക . നല്ല മാർദ്ദവമുള്ള ഇഢ്ഡലി റെഡി.
കടുക് ,  ഉലുവ , ഇവ എണ്ണയിൽ ചൂടാക്കി ചേർത്താൽ സ്വാദ് കൂടും. ഇതിന് ചട്ടണി ആവശ്യമില്ല. 



Tuesday 12 May 2015

ജയിലിൽ ലളിത


ജയലളിത ജയിലിൽ " തടവൽ" കഴിഞ്ഞു  കുറ്റവിമുക്തയായി പുറത്തെത്തി. അറസ്റ്റ് ചെയ്തപ്പോൾ എത്ര തമിഴ് മക്കളാണ് ആത്മാഹൂതി ചെയ്തത്. ഇപ്പോ പുറത്തെത്തിയപ്പോൾ  ആനന്ദ നർത്തനം ആടുന്നു. തനിക്കുവേണ്ടി ആത്മാഹൂതി ചെയ്ത കുടുമ്പങ്ങളുടെ ആശ്രിതർക്ക് വ്യക്തിപരമായരീതിയിൽ പുരട്ച്ചി തലൈവി സഹായിക്കുമത്രെ ? ഇവർ എത്ര അഴിമതിക്കാരി എന്ന് പറഞ്ഞാലും കുഴപ്പമില്ല . തമിഴ് നാടിന്റെ വികസനം കണ്ടാൽ അതൊക്കെ മറക്കും. അവരുടെ പ്രാദേശികവാദം. ജനിച്ച മണ്ണിനു വേണ്ടിയാണ്. ഇന്നത്തെ പൊളിട്രിക്ക്സിൽ ഇതിലും വലിയ അഴിമതി കാട്ടിയവർ കൊടികുത്തി നല്ലപിള്ളചമഞ്ഞ് വാഴുന്നില്ലെ. അവർ നന്നായി ഭരിക്കുന്നുണ്ട്, പുരട്ച്ചി തലൈവി വാഴ്ക വാഴ്ക.

ആര്യഭടൻ






ആര്യഭടൻ
പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. ഇന്ത്യയുടെ ആദ്യത്തെകൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌.
ക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടൻ ജനിച്ചത്‌ എന്ന് പുരാതന രേഖകളിൽ  നിന്ന് മനസ്സിലാക്കാൻ കഴിയും. . ചെറുപ്പത്തിലേ ഗണിതത്തിൽ തത്‌പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങൾക്കു ശേഷം നളന്ദ സർവകലാശാലയിൽ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.
കുസുമപുരത്തുവച്ച് എ.ഡി. 499-ൽ തനിക്ക് 23 വയസ്‌ പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്‌. അതിനാൽ പേർഷ്യൻ ചിന്തകനായിരുന്ന അൽബറൂണി 'കുസുമപുരത്തെ ആര്യഭടൻ' എന്നാണ്‌ തന്റെ കൃതികളിൽ പ്രയോഗിച്ചു കാണുന്നത്‌. ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സർവ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടൻ. ആര്യഭടൻ തന്റെ ശിഷ്ടജീവിതം മുഴുവൻ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടൻ ജ്യാമിതിയിലും ബീജഗണിതത്തിലും
ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രിൽ 19-ന്‌ സ്വന്തമായി നിർമിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോൾ അതിന്‌ `ആര്യഭട'യെന്ന്‌ പേര്‌ നൽകി‌.
ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തിൽ അതിനുമുൻപ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
`ആര്യഭടീയ'ത്തിന്‌ ഒട്ടേറെ ഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻ എ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ്‌ ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ളപഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കുന്നത്‌.
ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.


ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത്‌ ഇപ്രകാരമാണ്‌,

ഒരു കല്പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വർഷം

ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങൾ
ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടിൽ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞൻ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്. ജ്യോതിശാസ്‌ത്രത്തിൽ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ ആര്യഭടനും സങ്കൽപ്പിച്ചു.
·         π(പൈ) യുടെ മൂല്യം 3.1416 ആകുന്നു
·         ത്രികോണമിതിയിലെ സൈൻ(sine) പട്ടിക തയ്യാറാക്കാനുള്ള മാർഗം.
·         ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം
·         ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
·         ഭൂമിയുടെ ഭ്രമണത്തേയുംഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
·         ഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചു
·         ഘനമൂലവും, വർഗ്ഗമൂലവും കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ
·         ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈൽ ആണെന്നു കണക്കുകൂട്ടി.
·         100,000,000,000 പോലുള്ള വലിയ സംഖ്യകൾക്കു പകരം ആദ്യമായി ഒറ്റ വാക്കുകൾ ഉപയോഗിച്ചു.

സമ്പാദനം :                                  ജിതേഷ് തുറവൂർ