Tuesday, 12 May 2015

പാചകം-ചെറുപർ വട



ചെറുപയർ വട

1.അരി -100 ഗ്രാം (നിർബന്ധമില്ല )

2.ചെറുപയർ - 250 ഗ്രാം

3.പച്ചമുളക് – 6 (കഷ്ണങ്ങളാക്കിഅരിഞ്ഞത് )

4.ഇഞ്ചി  - പൊടിപോലെ അരിഞ്ഞത്ഒരു പിടി

4.കായംകുറച്ച്

5.ഉപ്പ്ആവശ്യത്തിന്

6.വെളിച്ചെണ്ണ  / പാചക എണ്ണ    -400 ഗ്രാം


പാചക വിധി.

അരി വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുക്കുക. ചെറുപയർ കുക്കറിൽ വേവിച്ച് ജലാംശമില്ലാതെ വേവിച്ച് എടുക്കുക. മുളകരിഞ്ഞതും, കായവും അരി അരച്ചതും ചെറുപയറിൽ ചേർത്ത് കട്ടിമാവിന്റെ രൂപത്തിൽ നന്നായി മിശ്രിതപ്പെടുത്തുക. മിശ്രിതം വടയുടെ രൂപത്തിലോ. അഭികാമ്യമായ ഭംഗിയുള്ള രൂപങ്ങളിലോ എടുത്ത്. എണ്ണചൂടാക്കി വറുത്ത് കോരി ചൂടാറാതെ ഉപയോഗിക്കുക . പയർ വെന്തതിനാൽമൊരിഞ്ഞാൽ മതിയാവും. അരിമാവ് ഉപയോഗിക്കാത്ത സാഹചര്യത്തിൽ കടലമാവ് മിശ്രിതത്തിൽ മുക്കിയും പൊരിച്ചെടുക്കാം. ചെറുപയർ ബോളുകൾ അടർന്നു പോകാതിരിക്കാൻ മാവ് ചേർക്കുന്നത് നന്നായിരിക്കും.

No comments: