Showing posts with label Reciepie - പാചകം. Show all posts
Showing posts with label Reciepie - പാചകം. Show all posts

Saturday, 30 May 2015

റവ ഇഢ്ഡലി







റവ ഇഢ്ഡലി

റവ -250 ചൂടാക്കി ആറിയെടുത്തത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ച് ചെറു തരിയോടെ
അണ്ടിപരിപ്പ് നുറുക്കിയത് -4
ക്യാരറ്റ്, ബീറ്റ് റൂട്ട് - പൊടിയായി അരിഞ്ഞ് ഉണക്കി [ വറുത്ത് ]യെടുത്തത്
പുതിന /മല്ലി ഇല  കൊത്തിയരിഞ്ഞത്
വേപ്പില - വറുത്തെടുത്തത്

ജീരക. 10 നുള്ള്
ഉപ്പ് ആവശ്യത്തിന്
പുളിയില്ലാത്ത തൈർ -100 ഗ്രാം

റവയിൽ ചേരുവകളെല്ലാം ചേർത്ത് കുഴമ്പു പരുവത്തിൽ കലക്കി വയ്ക്കുക , വെള്ളം അധികമാവരുത് . 10 മിനുട്ടിനു ശേഷം കുറച്ചു കൂടി വെള്ളം ചേർത്ത് ഇഢ്ഡലിമാവ് പരുവത്തിൽ കലക്കി ഇഢ്ഡലിത്തട്ടിൽ ഒഴിച്ച് പുഴുങ്ങിയെടുക്കുക . നല്ല മാർദ്ദവമുള്ള ഇഢ്ഡലി റെഡി.
കടുക് ,  ഉലുവ , ഇവ എണ്ണയിൽ ചൂടാക്കി ചേർത്താൽ സ്വാദ് കൂടും. ഇതിന് ചട്ടണി ആവശ്യമില്ല. 



Tuesday, 12 May 2015

പാചകം-മൈദ കേക്ക് [ ചായക്കട കേക്ക് ]




മൈദ  കേക്ക് [ ചായക്കട കേക്ക് ]

1. മൈദ : 500 ഗ്രാം
2. മുട്ട അടിച്ചത് : 3 എണ്ണം
3. പഞ്ചസാര പൊടിച്ചത് : 2 കപ്പ്
4. നെയ്യ് : ഒരു ടേബിൾ ടീസ്പൂൺ
5. പാല്‍ : ഒരു ടേബിള്‍ സ്പൂണ്‍
6. വാനില എസന്‍സ് : അര ടീസ്പൂൺ
7. ഏലക്കായ് പൊടിച്ചത് : 5എണ്ണം
8. സോഡാപ്പൊടി : ¼ കാൽ ടീസ്പൂൺ
9 . റവ : 100 ഗ്രാം

ഉണ്ടാക്കുന്ന വിധം

മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് ചൂടാക്കിയ [കാഞ്ഞ] എണ്ണയിൽ വറുത്തു കോരിയെടുക്കണം. കേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.


പാചകം-ചെറുപർ വട



ചെറുപയർ വട

1.അരി -100 ഗ്രാം (നിർബന്ധമില്ല )

2.ചെറുപയർ - 250 ഗ്രാം

3.പച്ചമുളക് – 6 (കഷ്ണങ്ങളാക്കിഅരിഞ്ഞത് )

4.ഇഞ്ചി  - പൊടിപോലെ അരിഞ്ഞത്ഒരു പിടി

4.കായംകുറച്ച്

5.ഉപ്പ്ആവശ്യത്തിന്

6.വെളിച്ചെണ്ണ  / പാചക എണ്ണ    -400 ഗ്രാം


പാചക വിധി.

അരി വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുക്കുക. ചെറുപയർ കുക്കറിൽ വേവിച്ച് ജലാംശമില്ലാതെ വേവിച്ച് എടുക്കുക. മുളകരിഞ്ഞതും, കായവും അരി അരച്ചതും ചെറുപയറിൽ ചേർത്ത് കട്ടിമാവിന്റെ രൂപത്തിൽ നന്നായി മിശ്രിതപ്പെടുത്തുക. മിശ്രിതം വടയുടെ രൂപത്തിലോ. അഭികാമ്യമായ ഭംഗിയുള്ള രൂപങ്ങളിലോ എടുത്ത്. എണ്ണചൂടാക്കി വറുത്ത് കോരി ചൂടാറാതെ ഉപയോഗിക്കുക . പയർ വെന്തതിനാൽമൊരിഞ്ഞാൽ മതിയാവും. അരിമാവ് ഉപയോഗിക്കാത്ത സാഹചര്യത്തിൽ കടലമാവ് മിശ്രിതത്തിൽ മുക്കിയും പൊരിച്ചെടുക്കാം. ചെറുപയർ ബോളുകൾ അടർന്നു പോകാതിരിക്കാൻ മാവ് ചേർക്കുന്നത് നന്നായിരിക്കും.

Receipie - അവൽ ഉപ്പുമാ



അവൽ ഉപ്പുമാവ്
1.അവൽ-ആവശ്യത്തിന്
2.വെപ്പില,പച്ച് മുളക് .
3. ഇഞ്ചി-ആവശ്യത്തിന്

രണ്ടാംചേരുവ വെളിച്ചെണ്ണയിൽ കടുക് ഇട്ട് താളീച്ച്...ആവശ്യത്തിന് ഉപ്പും ചേർത്ത്  അൽപ്പം വെള്ളം തളിച്ച്  അവൽ ഇട്ട് ശരിക്ക് ഇളക്കി വാങ്ങി ഉപയോഗിക്കുക,ഒരു 4 മണി പലഹാരം, പ്രാതലിനും കൊള്ളാം.......................