Showing posts with label Poem കവിത. Show all posts
Showing posts with label Poem കവിത. Show all posts

Sunday, 31 May 2015

ഈശ്വരാ നീയെങ്ങുപോയ് ?








ഈശ്വരാ നീയെങ്ങുപോയ് ?





പള്ളിയെന്തിനീശ്വരന്,ക്ഷേത്രമെന്തിനീശ്വരന്,
മസ്ജിതെന്തിനീശ്വരന്, ഗുരുദ്വാരയെന്തിന് ,
ഈശ്വരന്…… ഈശ്വരന്…….. ഈശ്വരന്………
അവ ർവ്വ വ്യാപിയല്ലെ  ?  , ർവ്വ ജ്ഞാനിയല്ലെ?
എല്ലാം, അറിയുന്നവനല്ലേ ? ,നമ്മൾ രിദേവനങ്ങൾ,
അറിയിക്കനെന്തിന്,  ഇടനിലക്കാരുടെ ,
ആവശ്യം ?.......... ആവശ്യം?.......... ആവശ്യം ?
പാതിരിമാർ വേണമോ ? പൂജാരിമാർ വേണമോ?
മൗലവിമാർ, നാനാക്കുമാർ വേണമോ ?
വേണമോ ? വേണമോ ?

ഈശ്വരാ നീയെങ്ങുപോയ്  മറഞ്ഞു…..
യേ ഖുദാ….. നീയെങ്ങുപോയ് മറഞ്ഞു……………
ഇസായീ..(യേശു)… നീയെവിടെ പോയ്………………….
വായ് ഗുരു….. നീ മറഞ്ഞു പോയതോ…………….

[ പി കെ എന്ന സിനിമയിലെ ആശയത്തിന്റെ കവിതാ രൂപം]
ജിതേഷ് തുറവൂ [ ജി.തു]

Thursday, 7 May 2015

സത്യം

അമ്മമാത്രമാണ് സത്യം
അച്ഛൻ -
അമ്മ പകർന്നുതന്ന
വിശ്വാസം മാത്രം

ഹൈക്കു കവിതകൾ



എന്റെ ഹൈക്കു കവിതകൾ
1.
ജനനം സത്യം
മരണം സത്യം
ഇടയിലുള്ള ജീവിതം
മിഥ്യ, വെറുതെ നാം മരണത്തെ ഭയക്കുന്നു,
ഭയന്നാലും ഇല്ലെങ്കിലും അതു സംഭവിക്കും.
ഏതോ നിമിഷത്തിൽ ജനനം നടന്നപോലെ

2
വെളിച്ചം വിതറിയ ജനനമെ
നിന്റെ അന്ത്യം മരണം കറുകറുത്ത ഇരുട്ടായതെന്തെ ?

3.
എന്നഹങ്കാരത്തിൻ കാരണം
എനിക്കുശേഷം പ്ര‌ളയ മാണെന്ന ബാലിശ ചിന്ത !

4. ഞാൻ മരിച്ചാൽ മക്കൾക്കാരുമില്ലെന്ന്
പറഞ്ഞ് കരയുന്നത് മരിക്കാനുള്ള ഭയം മാത്രം.


ജിതേഷ് തുറവൂർ

ജിതേഷ് തുറവൂർ

Wednesday, 6 May 2015

കടലാസ്


കടലാസ്സ് 
എന്റെ ജനനം രേഖപ്പെടുത്തിയത് കടലാസ്സിൽ
ബാല്യം എഴുതിത്തുടങ്ങിയതും കടലാസ്സിൽ
പ്രണയത്തിന് ജീവൻ നൽകിയതും കടലാസ്സിൽ
വിരഹം എഴുതി ആശ്വസിച്ചതും കടലാസ്സിൽ
മരണക്കുറിപ്പെഴുതിയതും കടലാസ്സിൽ
അതിനുശേഷം അത് നാടറിഞ്ഞതും കടലാസ്സിലൂടെയാവാം.

ജിതേഷ് തുറവൂർ