റവ ഇഢ്ഡലി
റവ -250 ചൂടാക്കി ആറിയെടുത്തത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ച് ചെറു തരിയോടെ
അണ്ടിപരിപ്പ് നുറുക്കിയത് -4
ക്യാരറ്റ്, ബീറ്റ് റൂട്ട് - പൊടിയായി അരിഞ്ഞ് ഉണക്കി [ വറുത്ത് ]യെടുത്തത്
പുതിന /മല്ലി ഇല കൊത്തിയരിഞ്ഞത്
വേപ്പില - വറുത്തെടുത്തത്
ജീരക. 10 നുള്ള്
ഉപ്പ് ആവശ്യത്തിന്
പുളിയില്ലാത്ത തൈർ -100 ഗ്രാം
റവയിൽ ചേരുവകളെല്ലാം ചേർത്ത് കുഴമ്പു പരുവത്തിൽ കലക്കി വയ്ക്കുക , വെള്ളം അധികമാവരുത് . 10 മിനുട്ടിനു ശേഷം കുറച്ചു കൂടി വെള്ളം ചേർത്ത് ഇഢ്ഡലിമാവ് പരുവത്തിൽ കലക്കി ഇഢ്ഡലിത്തട്ടിൽ ഒഴിച്ച് പുഴുങ്ങിയെടുക്കുക . നല്ല മാർദ്ദവമുള്ള ഇഢ്ഡലി റെഡി.
കടുക് , ഉലുവ , ഇവ എണ്ണയിൽ ചൂടാക്കി ചേർത്താൽ സ്വാദ് കൂടും. ഇതിന് ചട്ടണി ആവശ്യമില്ല.

No comments:
Post a Comment