Tuesday, 12 May 2015

ഫലിതം




കുട്ടികളില്ലത്ത, നിർദ്ധനനായ, സ്വന്തമായ് വീടില്ലത്ത,അന്ധയായ അമ്മയുള്ള ഒരു മലയാളി അയാളുടെ ജീവിതാഭിവൃദ്ദ്ധിക്കുവേണ്ടി ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ഇതിൽ സംതൃപ്തനായ ഈശ്വരൻ ഒരേയൊരാവശ്യം പറയുവാനാവശ്യപ്പെട്ടു.
അപ്പോൾ മലയാളി :
തമ്പുരാങ്കുന്നിലുള്ള ഞങ്ങളുടെ പുതിയ 10 ഏക്കർ ബംഗ്ലാവിലെ നീന്തൽകുളത്തിനടുത്ത് പാർക്ക് ചെയ്തിരിക്കുന്ന, സ്കോഡാ കാറിൽ ഇരിക്കുന്ന ഭാര്യയുടെ മടിയിലിരിക്കുന്ന എന്റെ കുട്ടിയുടെ കഴുത്തിൽ 20 കോടി വിലമതിക്കുന്ന . വൈര നെക്ലേസ്സ് അണിഞ്ഞിരിക്കുന്നത് എന്റെ അമ്മയ്ക്ക് കാണുവാൻ സാധിക്കണം ! എന്നാവശ്യപ്പെട്ടു.
ഇതുകേട്ട  ദൈവം : "  ഞ്ഞാനിനിയും മലയാളികളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് 



1 comment: