Showing posts with label Fun - നർമ്മം. Show all posts
Showing posts with label Fun - നർമ്മം. Show all posts

Tuesday, 12 May 2015

ഫലിതം




കുട്ടികളില്ലത്ത, നിർദ്ധനനായ, സ്വന്തമായ് വീടില്ലത്ത,അന്ധയായ അമ്മയുള്ള ഒരു മലയാളി അയാളുടെ ജീവിതാഭിവൃദ്ദ്ധിക്കുവേണ്ടി ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ഇതിൽ സംതൃപ്തനായ ഈശ്വരൻ ഒരേയൊരാവശ്യം പറയുവാനാവശ്യപ്പെട്ടു.
അപ്പോൾ മലയാളി :
തമ്പുരാങ്കുന്നിലുള്ള ഞങ്ങളുടെ പുതിയ 10 ഏക്കർ ബംഗ്ലാവിലെ നീന്തൽകുളത്തിനടുത്ത് പാർക്ക് ചെയ്തിരിക്കുന്ന, സ്കോഡാ കാറിൽ ഇരിക്കുന്ന ഭാര്യയുടെ മടിയിലിരിക്കുന്ന എന്റെ കുട്ടിയുടെ കഴുത്തിൽ 20 കോടി വിലമതിക്കുന്ന . വൈര നെക്ലേസ്സ് അണിഞ്ഞിരിക്കുന്നത് എന്റെ അമ്മയ്ക്ക് കാണുവാൻ സാധിക്കണം ! എന്നാവശ്യപ്പെട്ടു.
ഇതുകേട്ട  ദൈവം : "  ഞ്ഞാനിനിയും മലയാളികളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് 



Friday, 8 May 2015

ഫലിതം



ഫലിത-കഥ
പ്രായപൂർത്തിയായവർ രഹസ്യമായി ചെയ്യുന്നതെന്ത് ?

മകൾ എന്നും സ്കൂളിൽ നിന്ന് വരുമ്പോൾ എന്തെങ്കിലും ഒരു കുനിഷ്ഠ് ചോദ്യവുമായി വരും അതു ചോദിച്ചതിനു ശേഷമെ അവൾ എന്തെങ്കിലും കഴിക്കു. അന്നും അവളുടെ കൈയ്യിൽ ഒരു ചോദ്യം ഉണ്ടായിരുന്നു. ടീച്ചർ ചോദിച്ചതാണത്രെ !
" പ്രായപൂർത്തിയായവർ രഹസ്യമായി ചെയ്യുന്നതെന്ത് ?
ഈശ്വരാാ ടീച്ചർമാർ ഇമ്മാതിരി വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കുമോ......
കൂടെ അവൾ ക്ലൂവും തന്നു
ഈ കാര്യം ചെയ്യുമ്പോൾ എപ്പോഴും ഒരു മറയുണ്ടായിരിക്കും..............ഇത് എപ്പോഴും ചെയ്യണമെന്ന് നിർബന്ധമില്ല................ഇതു ചെയ്യുമ്പോൾ മൃദുലമായ പരന്ന പ്രതലത്തിൽ ഞെക്കാറുണ്ട് , ചിലർ കുത്താറാണ് .പതിവ് ........!!!!!!!!!!

ഒരു കൊച്ചു കുട്ടിയോട് ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കാമോ അതും ഒരു ടീച്ചർ..........
അടുത്ത ദിവസം തന്നെ ആടീച്ച്ർക്കെതിരെ പി ടി എ യിൽ പരാതിപ്പെടണം........ രാവിലെ മകളെ സ്കൂളിലാക്കൻപോകുമ്പോളാകട്ടെ............

ഭാര്യയും ഷോക്കടിച്ച മാതിരിയാണ്....................മകൾ രാവിലെ തന്നെ ചോദിച്ചു അച്ഛാ ഉത്തരം കിട്ടിയോ തോറ്റെങ്കിൽ പറയാം..............
അയാൾ ചെവി പൊത്തി.... ഭാര്യയും......................................
മകൾ ഉത്തരം പറഞ്ഞു അവർ കേട്ടു..........................
ആരും ഞെട്ടിയില്ല.

പക്ഷെ പക്ഷെ പൊട്ടി ചിരിച്ചു തങ്ങളുടെ മണ്ടത്തരമോർത്ത്...................
ഉത്തരം

വോട്ട് !