Tuesday, 12 May 2015
ഫലിതം
കുട്ടികളില്ലത്ത, നിർദ്ധനനായ, സ്വന്തമായ് വീടില്ലത്ത,അന്ധയായ അമ്മയുള്ള ഒരു മലയാളി അയാളുടെ ജീവിതാഭിവൃദ്ദ്ധിക്കുവേണ്ടി ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ഇതിൽ സംതൃപ്തനായ ഈശ്വരൻ ഒരേയൊരാവശ്യം പറയുവാനാവശ്യപ്പെട്ടു.
അപ്പോൾ മലയാളി :
തമ്പുരാങ്കുന്നിലുള്ള ഞങ്ങളുടെ പുതിയ 10 ഏക്കർ ബംഗ്ലാവിലെ നീന്തൽകുളത്തിനടുത്ത് പാർക്ക് ചെയ്തിരിക്കുന്ന, സ്കോഡാ കാറിൽ ഇരിക്കുന്ന ഭാര്യയുടെ മടിയിലിരിക്കുന്ന എന്റെ കുട്ടിയുടെ കഴുത്തിൽ 20 കോടി വിലമതിക്കുന്ന . വൈര നെക്ലേസ്സ് അണിഞ്ഞിരിക്കുന്നത് എന്റെ അമ്മയ്ക്ക് കാണുവാൻ സാധിക്കണം ! എന്നാവശ്യപ്പെട്ടു.
ഇതുകേട്ട ദൈവം : " ഞ്ഞാനിനിയും മലയാളികളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്


പാചകം-മൈദ കേക്ക് [ ചായക്കട കേക്ക് ]
മൈദ കേക്ക് [ ചായക്കട കേക്ക് ]
1. മൈദ : 500 ഗ്രാം
2. മുട്ട അടിച്ചത് : 3 എണ്ണം
3. പഞ്ചസാര പൊടിച്ചത് : 2 കപ്പ്
4. നെയ്യ് : ഒരു ടേബിൾ ടീസ്പൂൺ
5. പാല്‍ : ഒരു ടേബിള്‍ സ്പൂണ്‍
6. വാനില എസന്‍സ് : അര ടീസ്പൂൺ
7. ഏലക്കായ് പൊടിച്ചത് : 5എണ്ണം
8. സോഡാപ്പൊടി : ¼ കാൽ ടീസ്പൂൺ
9 . റവ : 100 ഗ്രാം
ഉണ്ടാക്കുന്ന വിധം
മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് ചൂടാക്കിയ [കാഞ്ഞ] എണ്ണയിൽ വറുത്തു കോരിയെടുക്കണം. കേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
1. മൈദ : 500 ഗ്രാം
2. മുട്ട അടിച്ചത് : 3 എണ്ണം
3. പഞ്ചസാര പൊടിച്ചത് : 2 കപ്പ്
4. നെയ്യ് : ഒരു ടേബിൾ ടീസ്പൂൺ
5. പാല്‍ : ഒരു ടേബിള്‍ സ്പൂണ്‍
6. വാനില എസന്‍സ് : അര ടീസ്പൂൺ
7. ഏലക്കായ് പൊടിച്ചത് : 5എണ്ണം
8. സോഡാപ്പൊടി : ¼ കാൽ ടീസ്പൂൺ
9 . റവ : 100 ഗ്രാം
ഉണ്ടാക്കുന്ന വിധം
മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് ചൂടാക്കിയ [കാഞ്ഞ] എണ്ണയിൽ വറുത്തു കോരിയെടുക്കണം. കേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
പാചകം-ചെറുപർ വട
ചെറുപയർ വട
1.അരി -100 ഗ്രാം (നിർബന്ധമില്ല )
2.ചെറുപയർ - 250 ഗ്രാം
3.പച്ചമുളക് – 6 (കഷ്ണങ്ങളാക്കിഅരിഞ്ഞത് )
4.ഇഞ്ചി - പൊടിപോലെ അരിഞ്ഞത് – ഒരു പിടി
4.കായം – കുറച്ച്
5.ഉപ്പ് – ആവശ്യത്തിന്
6.വെളിച്ചെണ്ണ / പാചക എണ്ണ -400 ഗ്രാം
പാചക വിധി.
അരി വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുക്കുക. ചെറുപയർ കുക്കറിൽ വേവിച്ച് ജലാംശമില്ലാതെ വേവിച്ച് എടുക്കുക. മുളകരിഞ്ഞതും, കായവും അരി അരച്ചതും ചെറുപയറിൽ ചേർത്ത് കട്ടിമാവിന്റെ രൂപത്തിൽ നന്നായി മിശ്രിതപ്പെടുത്തുക. ആ മിശ്രിതം വടയുടെ രൂപത്തിലോ. അഭികാമ്യമായ ഭംഗിയുള്ള രൂപങ്ങളിലോ എടുത്ത്. എണ്ണചൂടാക്കി വറുത്ത് കോരി ചൂടാറാതെ ഉപയോഗിക്കുക . പയർ വെന്തതിനാൽമൊരിഞ്ഞാൽ മതിയാവും. അരിമാവ് ഉപയോഗിക്കാത്ത സാഹചര്യത്തിൽ കടലമാവ് മിശ്രിതത്തിൽ
മുക്കിയും പൊരിച്ചെടുക്കാം. ചെറുപയർ ബോളുകൾ അടർന്നു പോകാതിരിക്കാൻ മാവ് ചേർക്കുന്നത്
നന്നായിരിക്കും.
Monday, 11 May 2015
Friday, 8 May 2015
ഫലിതം
ഫലിത-കഥ
പ്രായപൂർത്തിയായവർ
രഹസ്യമായി ചെയ്യുന്നതെന്ത് ?മകൾ എന്നും സ്കൂളിൽ നിന്ന് വരുമ്പോൾ എന്തെങ്കിലും ഒരു കുനിഷ്ഠ് ചോദ്യവുമായി വരും അതു ചോദിച്ചതിനു ശേഷമെ അവൾ എന്തെങ്കിലും കഴിക്കു. അന്നും അവളുടെ കൈയ്യിൽ ഒരു ചോദ്യം ഉണ്ടായിരുന്നു. ടീച്ചർ ചോദിച്ചതാണത്രെ !
" പ്രായപൂർത്തിയായവർ രഹസ്യമായി ചെയ്യുന്നതെന്ത് ?
ഈശ്വരാാ ടീച്ചർമാർ ഇമ്മാതിരി വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കുമോ......
കൂടെ അവൾ ക്ലൂവും തന്നു
ഈ കാര്യം ചെയ്യുമ്പോൾ എപ്പോഴും ഒരു മറയുണ്ടായിരിക്കും..............ഇത് എപ്പോഴും ചെയ്യണമെന്ന് നിർബന്ധമില്ല................ഇതു ചെയ്യുമ്പോൾ മൃദുലമായ പരന്ന പ്രതലത്തിൽ ഞെക്കാറുണ്ട് , ചിലർ കുത്താറാണ് .പതിവ് ........!!!!!!!!!!
ഒരു കൊച്ചു കുട്ടിയോട് ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കാമോ അതും ഒരു ടീച്ചർ..........
അടുത്ത ദിവസം തന്നെ ആടീച്ച്ർക്കെതിരെ പി ടി എ യിൽ പരാതിപ്പെടണം........ രാവിലെ മകളെ സ്കൂളിലാക്കൻപോകുമ്പോളാകട്ടെ............
ഭാര്യയും ഷോക്കടിച്ച മാതിരിയാണ്....................മകൾ രാവിലെ തന്നെ ചോദിച്ചു അച്ഛാ ഉത്തരം കിട്ടിയോ തോറ്റെങ്കിൽ പറയാം..............
അയാൾ ചെവി പൊത്തി.... ഭാര്യയും......................................
മകൾ ഉത്തരം പറഞ്ഞു അവർ കേട്ടു..........................
ആരും ഞെട്ടിയില്ല.
പക്ഷെ
പക്ഷെ പൊട്ടി ചിരിച്ചു തങ്ങളുടെ മണ്ടത്തരമോർത്ത്...................
ഉത്തരം
ഉത്തരം

Thursday, 7 May 2015
സത്യം
അമ്മമാത്രമാണ് സത്യം
അച്ഛൻ -
അമ്മ പകർന്നുതന്ന
വിശ്വാസം മാത്രം
അച്ഛൻ -
അമ്മ പകർന്നുതന്ന
വിശ്വാസം മാത്രം
ഹൈക്കു കവിതകൾ
എന്റെ ഹൈക്കു കവിതകൾ
1.
ജനനം സത്യം
മരണം സത്യം
ഇടയിലുള്ള ജീവിതം
മിഥ്യ, വെറുതെ നാം മരണത്തെ ഭയക്കുന്നു,
ഭയന്നാലും ഇല്ലെങ്കിലും അതു സംഭവിക്കും.
ഏതോ നിമിഷത്തിൽ ജനനം നടന്നപോലെ
2
വെളിച്ചം വിതറിയ ജനനമെ
നിന്റെ അന്ത്യം മരണം കറുകറുത്ത ഇരുട്ടായതെന്തെ ?
3.
എന്നഹങ്കാരത്തിൻ കാരണം
എനിക്കുശേഷം പ്രളയ മാണെന്ന ബാലിശ ചിന്ത !
4. ഞാൻ മരിച്ചാൽ മക്കൾക്കാരുമില്ലെന്ന്
പറഞ്ഞ് കരയുന്നത് മരിക്കാനുള്ള ഭയം മാത്രം.
1.
ജനനം സത്യം
മരണം സത്യം
ഇടയിലുള്ള ജീവിതം
മിഥ്യ, വെറുതെ നാം മരണത്തെ ഭയക്കുന്നു,
ഭയന്നാലും ഇല്ലെങ്കിലും അതു സംഭവിക്കും.
ഏതോ നിമിഷത്തിൽ ജനനം നടന്നപോലെ
2
വെളിച്ചം വിതറിയ ജനനമെ
നിന്റെ അന്ത്യം മരണം കറുകറുത്ത ഇരുട്ടായതെന്തെ ?
3.
എന്നഹങ്കാരത്തിൻ കാരണം
എനിക്കുശേഷം പ്രളയ മാണെന്ന ബാലിശ ചിന്ത !
4. ഞാൻ മരിച്ചാൽ മക്കൾക്കാരുമില്ലെന്ന്
പറഞ്ഞ് കരയുന്നത് മരിക്കാനുള്ള ഭയം മാത്രം.
ജിതേഷ് തുറവൂർ
ജിതേഷ് തുറവൂർ
ജിതേഷ് തുറവൂർ
Subscribe to:
Comments (Atom)











